മോഹൻലാൽ ചിത്രം എമ്പുരാന്‍ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി

എമ്പുരാൻ കാണാൻ മുഖ്യമന്ത്രിയും കുടുംബവും തീയറ്ററിൽ എത്തി.തിരുവനന്തപുരം ലുലുവിൽ മുഖ്യമന്ത്രി സിനിമ കാണുന്നു. തിരുവനന്തപുരം ലുലു മാളിലെ പിവിആറിലാണ് മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും സിനിമ കാണാന്‍ എത്തിയത്. മാര്‍ച്ച് 27 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. രാത്രി 8 മണിയോട് അടുപ്പിച്ച ഷോയ്ക്കാണ് മുഖ്യമന്ത്രിയും കുടുംബവും മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് എത്തിയത്.അതേസമയം മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ സെക്കന്റ് സിംഗിൾ വീഡിയോ റിലീസ് ചെയ്തു. ദീപക് ദേവ് സംഗീതം നൽകിയ ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ജോബ് കുര്യൻ ആണ് ആലാപനം. മാര്‍ച്ച് 27ന് ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഒടുവില്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ തന്നെ 100 കോടി ക്ലബ്ബെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തിയ എമ്പുരാന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിര്‍മ്മാണം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....