നാളെ മുതൽ പത്ത് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം. പി. ഇന്ന് എത്തും. രാത്രി പത്തേകാലിന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.
ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലും പ്രിയങ്ക ദർശനം നടത്തും.
ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ ബൂത്ത് തല നേതൃസംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കുന്ന പ്രിയങ്ക കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലി, കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം സ്വദേശിനി സരോജിനി, കരുളായിയിലെ മണി എന്നിവരുടെ ബന്ധുക്കളെയും കാണും.