വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി

സംസ്ഥാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പിൽ പരിഗണിക്കുക.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും തിരിച്ചറിയണം.

ജൂൺ ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ മുഴുവൻ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

അവകാശ വാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ് മുതൽ 21 വരെ സ്വീകരിക്കണം.

കരട് പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരുടെ പേരു വിവരങ്ങൾ ഇ ആർ ഒ മാർ പ്രത്യേക പട്ടികയാക്കി ജൂൺ പത്തിനുള്ളിൽ നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണം.

ഏഴ് ദിവസത്തിനകം ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം സ്വമേധയാ അവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കണം.

ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഓഫീസിലെ നോട്ടീസ് ബോർഡിൽ ഇ ആർ ഒ മാർ പ്രദർശിപ്പിക്കണം.

ജൂൺ 29 നകം തുടർ നടപടികൾ പൂർത്തികരിക്കണം.

ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കരട് വോട്ടർ പട്ടികയുടേയും അന്തിമ വോട്ടർ പട്ടികയുടേയും രണ്ട് പകർപ്പുകൾ വീതം ദേശീയ പാർട്ടികൾക്കും, അംഗീകൃത കേരള സംസ്ഥാന പാർട്ടികൾക്കും കേന്ദ്രെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് പ്രത്യേക ചിഹ്നം അനുവദിച്ച മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി നൽകും.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...