പൂതാടി പഞ്ചായത്തിലെ രണ്ട്, 16, 19 വാർഡുകളില്‍ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ.
പൂതാടി പഞ്ചായത്തില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് മൂന്നു വാർഡുകളില്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂണ്‍ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ. നിയന്ത്രണ പരിധിയില്‍ ആളുകളുടെ സംഘം ചേരല്‍ കർശനമായി നിരോധിച്ചു.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത് കെ രാമനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ ഡി.എഫ്.ഒ ആയിരുന്ന ഷജ്‌ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.