ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷാേഭകാരികള്‍ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നില്‍ നിലയുറപ്പിച്ച സൈന്യം ബാരികേഡുകള്‍ ഉപയോഗിച്ച്‌ തടഞ്ഞതിനാല്‍ പ്രക്ഷോഭകാരികള്‍ക്ക് ഉള്ളില്‍ കടക്കാൻ കഴിഞ്ഞില്ല. ഇവർ കെട്ടിടത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികള്‍, ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നേതൃത്വം നല്‍കിയ സംഘം തുടങ്ങിയവരാണ് പുതിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. എന്തുസംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നാണ് അവർ പറയുന്നത്.

പ്രസിഡന്റിന്റെ രാജി ഉള്‍പ്പെടെ അഞ്ചിന ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടാവയ്ക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സർക്കാരിന്റെ കൂട്ടുകാരനാണെന്നും ആ നയങ്ങള്‍ പിന്തുടരുന്ന ആളാണെന്നും അവർ ആരോപിക്കുന്നു.

ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ 2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിർദ്ദേശം ചെയ്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...