മത്സ്യക്കച്ചവടക്കാരുടെ വിൽപ്പന സ്റ്റാളുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധം

എറണാകുളം വൈപ്പിൻ ഗോശ്രീ ജംഗ്ഷനില്‍ മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. വിൽപ്പന സ്റ്റാളുകള്‍ പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജിഡയുടെ ഭൂമിയിൽ താത്കാലികമായി നിർമിച്ച അഞ്ച് സ്റ്റാളുകളാണ് പൊളിച്ചു നീക്കുന്നത്.ഹാർബറിലേക്കുള്ള വഴി തടസ്സപ്പെടുത്തി കൊണ്ടാണ് അനധികൃതമായി സ്റ്റാളുകൾ പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എളംകുന്നപ്പുഴ പഞ്ചായത്ത്, ഹാർബർ എൻജിനീയറിങ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെയാണ് നടപടി.

നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പൊളിക്കല്‍ തീരുമാനങ്ങളെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു. ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയതിനുശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി...

ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു....

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണം സർക്കാറിൻ്റെ ലക്ഷ്യം: മന്ത്രി ശിവൻകുട്ടി

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണവും ബന്ധവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാറിൻ്റെ നയമാണിതെന്നും തൊഴിൽ - നൈപുണ്യ - പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി; കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം...