വൈദികനെ പൊതുജന മധ്യത്തിൽ പോലീസ് അധിക്ഷേപിച്ച സംഭവത്തിൽ പ്രതിക്ഷേധം

വൈദികനെ പൊതുജനമധ്യത്തിൽ അപമാനിച്ചതിൽ പ്രതിക്ഷേധം. ഇക്കഴിഞ്ഞ 22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിൽ ചിങ്ങവനം സായിപ്പുകവലയിൽ നടന്ന ബ്രീത്ത് അനലൈസർ ടെസ്റ്റിനിടെ ആണ് സംഭവം. കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് (റിറ്റു അച്ചൻ) പാച്ചിറയേയാണ് നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കെ പോലീസിന്റെ അപമാനത്തിനിരയാക്കിയതായി പരാതി ഉയർന്നത്. വൈദികവേഷത്തിൽ പള്ളിയിലേക്ക് പോകുകയായിരുന്നു ഫാ.റിറ്റു. ബൈക്കിലെത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞുനിർത്തി ബ്രീ ത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെട്ടു.താൻ മദ്യപിക്കുന്നയാളല്ലെന്നും പൊതുജന മധ്യത്തിൽ തന്നെ ഇത്തരത്തിൽ ഊതിക്കുന്നത് ശരിയാണോയെന്നും വൈദികൻ ചോദിച്ചു എങ്കിലും പരിശോധന നടത്തി.അതിന് ശേഷം വൈദികനെ അപമാനിക്കുന്നതരത്തിൽ പോലീസ് സംസാരിച്ചു എന്നാണ് പരാതി. പൗരൻ എന്ന നിലയിൽ നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ച ശേഷവും അപമാനിച്ചതിലാണ് പ്രതിക്ഷേധം ഉയർന്നിരിക്കുന്നത്

കുപ്പായമിട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, കൊണ്ടു പോയി കേസ് കൊടുക്ക്, തന്നെയൊന്നും ചെയ്യാനില്ല, തന്റെ പേര് എഴുതിയെടുത്തോളൂ എന്നൊക്കെ പോലീസുകാരൻ വൈദികനോട് പറഞ്ഞതായി സഭ നൽകിയ പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസുകാരൻ കൂട്ടാക്കിയില്ല.സംഭവത്തിൽ, വൈദികനെ അപമാനിച്ചെന്നുകാട്ടി മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും ഓർത്തഡോക്സ് സഭ പരാതി നൽകി. കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസിനോടു ചിങ്ങവനം സ്‌റ്റേഷനിലെ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ ഓർത്തഡോക്സ് സഭാ ഭദ്രാസന കൗൺസിൽ യോഗം പ്രതിഷേധിച്ചു.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു.22നു വൈകിട്ട് 6.30നു പള്ളിയി ലേക്കു പോവുകയായിരുന്നു ഫാ.ഫിലിപ്പോസിനോടു റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ ഡ്രൈവർ സാൽബിൻ മോശമായി പെരുമാറിയെന്നാണ് ആരോപണം. കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...