ഭാഷാപ്പോരിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപിക്കുന്നു; റെയിൽവേ സ്റ്റേഷനിലെ ഹിന്ദി നെയിംബോർഡ് കറുപ്പ് മഷി കൊണ്ട് മായ്ച്ചു

ത്രിഭാഷാ നയത്തിലെ നേതാക്കൾ തമ്മിലുള്ള വാക്ക്പോര് പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയാണ്. രാവിലെ ഏഴ് മണിക്ക് പൊള്ളാച്ചി റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിഎംകെ പ്രവർത്തകർ പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ നെയിംബോർഡിലെ ഹിന്ദിയിൽ കറുത്ത പെയിന്റടിച്ചു.തമിഴ് വാഴ്‌ക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് പാളയൻകോട്ടെ റെയിൽവേ സ്റ്റേഷനിലും സമാനരീതിയിൽ പ്രതിഷേധമുണ്ടായി. രണ്ടിടങ്ങളിലും പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള പ്രതിഷേധം തുടരുമെന്നാണ് സൂചന. നാളെ മുതൽ ഡിഎംകെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധം ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ മറ്റന്നാൾ കോയമ്പത്തൂരിൽ എത്തുന്നതിനിടയിലാണ് പ്രതിഷേധം ശക്തമാകുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും ഈ ആഴ്ച തമിഴ്നാട്ടിൽ എത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...