പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ,ഞാന്‍ പുറകിലൂടെ ഓടിയെന്നും തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.കള്ളപ്പണം കൊണ്ടുപോയെന്ന് സിപിഐഎം ആരോപിക്കുന്ന നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങളിട്ട ട്രോളി ബാഗുമായല്ലാതെ തക്കാളിപ്പെട്ടിയുമായി പോകാനാകില്ല. ആ പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഈ സമയമായിട്ടും പൊലീസിന് കഴിയാത്തതെന്തെന്ന് ചോദിച്ചു. ആഭ്യന്തരം ഭരിക്കുന്നത് ആരാണെന്ന് കൂടി നിങ്ങളെല്ലാം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെനി നൈനാന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണ്. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലകളുമുണ്ട്. അദ്ദേഹത്തെ ഒരു ഷേഡില്‍ നിര്‍ത്തുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു.കോണ്‍ഗ്രസില്‍ ഭിന്നത എന്ന ആരോപണം കഴിഞ്ഞപ്പോഴാണ് സിപിഐഎം പുതിയ ആരോപണവുമായി രംഗത്തെത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇതില്‍ വ്യക്തമായ പങ്കുണ്ട്. സിപിഐഎമ്മിലെ ഭിന്നത വൈകാതെ മറനീക്കി പുറത്തുവരും. താന്‍ എന്തൊക്കെ ചെയ്‌തെന്ന് നോക്കിക്കൊണ്ടിരിക്കേണ്ടത് സിപിഐഎമ്മിന്റെ വല്ലാത്ത ഗതികേടാണ്. ഇവിടെ ബോര്‍ഡടിക്കാന്‍ പൈസയില്ല, ഇത് ചില്ലിക്കാശില്ലാത്തവന്റെ കോണ്‍ഫിഡന്‍സാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...