അയ്യപ്പസംഗമത്തിലെ ഇടപാടുകൾ സുതാര്യമാണെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും പി.എസ്. പ്രശാന്ത്

ആഗോള അയ്യപ്പസംഗമത്തിലെ ഇടപാടുകൾ സുതാര്യമാണെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡിൽനിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവ ർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.അയ്യപ്പസംഗമത്തിന് ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നു പണം ചെലവാക്കി ല്ലെന്നും സ്പോൺസർഷിപ്പിലൂടെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നുമാണ് ഹൈക്കോടതിയെ മുൻപ് ദേവസ്വം ബോർഡ് ധരിപ്പിച്ചിരുന്നത്.ബോർഡിൽനിന്നു മൂന്ന് കോടി രൂപ മുൻകൂറായി ചെലവഴിക്കുകയായിരുന്നു. എന്നാൽ സ്പോൺസർഷിപ്പിലൂടെ പണം ലഭിച്ച കാര്യം കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...