കുവൈത്തിലെ പുതിയ ജനസംഖ്യ കണക്കുകള്‍ പുറത്ത് വിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ : എറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ

പുതിയ ജനസംഖ്യ കണക്കുകള്‍ പുറത്ത് വിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍. ഇത് പ്രകാരം രാജ്യത്തെ ജനസംഖ്യ 49.87826 പേരാണ്. കുവൈത്തിലെ എറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരും ആണ്.രാജ്യത്തെ മൊത്തം ജനസംഖ്യയയില്‍ 31% കുവൈത്തികളും 20% ഇന്ത്യക്കാരും 13% ഈജിപിഷ്യന്‍സുമാണ്.കുവൈത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ 22,47029 പേരാണ് ഇവരില്‍ 77.52% കുവൈത്തികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു.കുവൈത്തികള്‍ അല്ലാത്തവരില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തുകാരാണ്. കുവൈത്തിലെ മൊത്തം സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്ന ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ 7.25% മാണ് . ഈ മേഖലയില്‍ 4.42% പേര്‍ മാത്രമാണ് ഇന്ത്യക്കാര്‍.അതേസമയം സ്വാകാര്യ മേഖലയിലെ തൊഴിലാളികളില്‍ 31.1% പേര്‍ ഇന്ത്യക്കാരും 25.4% ഈജിപ്തുകാരും ആണ്. ഈ മേഖലയില്‍ കുവൈത്തികള്‍ വെറും 4.1% മാത്രമാണ് ജോലി നോക്കുന്നത്. അതോടൊപ്പം പുതിയസ്ഥിതി വിവരകണക്ക് പ്രകാരം 15വയസിനു താഴെയുള്ള കുവൈത്തികളുടെ എണ്ണം മൊത്തം കുവൈത്തികളില്‍ 32%മാണ്. എന്നാല്‍ 15മുതല്‍ 64വയസുവരെ ഉള്ളവര്‍ മൊത്തം കുവൈത്തികളില്‍ 64%വരും.65വയസിനും അതിന് മുകളിലും പ്രായമായവരാണ് 5%പേര്‍. രാജ്യത്തെ മൊത്തം കുവൈത്തികളില്‍ 51% സ്ത്രീകളും 49% പുരുഷന്മാരാണെന്നും പുതിയ കണക്കുകള്‍ വ്യക്തമാകുന്നു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...