ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഈ അധ്യയന വർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 23 ചൊവ്വ രാവിലെ 11 മണിക്ക് ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തും.
ഉദ്യോഗാർത്ഥികൾ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിൽ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെ ങ്കിലും യോഗ്യതയുള്ളവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുമാവണം.
പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ ,സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 6282930750, 9446016907