പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് അയൽവാസിയുടെ വെട്ടേറ്റത്.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.
ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തോമസിനെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്.
അയൽവക്ക തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.