അണക്കെട്ടുകള്‍ എന്ന തടയണകൾ-2

രാജശ്രീ അയ്യർ

അണക്കെട്ട് നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍
* വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍
ജലവൈദ്യുതപദ്ധതികളാണ് ലോകത്തിലെ വൈദ്യുതിയുടെ പ്രധാന സ്രോതസ്സുകള്‍.
* ജലവിതരണം
നഗരപ്രദേശങ്ങളില്‍ ശുദ്ധജലവിതരണം നടത്തുന്നത് അണകെട്ടിയുണ്ടാക്കിയ ജലസംഭരണികളില്‍ നിന്നാണ്. തെംസ്നദിയിലെ ജലം ലണ്ടനിലെ പല ഭാഗത്തും എത്തിക്കുന്നത് ഇപ്രകാരമാണ്. ഓസ്ട്രേലിയയിലെ വാറഗാംബ ഡാമിലെ വെള്ളമാണ് സിഡ്നിനഗരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്. കേരളവും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
* ജലസേചനത്തിനും നദീപ്രവാഹം നിയന്ത്രിക്കാനും
നദീപ്രവാഹത്തെ നിയന്ത്രിച്ച് കൃഷി ആവശ്യത്തിനായി വെള്ളം തിരിച്ചുവിടാനും അണക്കെട്ടുകള്‍ പ്രയോജനപ്പെടുത്തുന്നു.
* വെള്ളപ്പൊക്കം തടയാന്‍
കനത്ത മഴ മൂലം നദികളിലെ വെള്ളം കരകവിഞ്ഞൊഴുകിയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അണക്കെട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം കൃഷിആവശ്യത്തിനുള്ള ഭൂമി മുങ്ങിപ്പോകാതിരിക്കാനും ഇതുവഴി സാധിക്കുന്നു.
* പ്രകൃതിയെ കൂടുതല്‍ പച്ചപ്പു നിറഞ്ഞതാക്കാനും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാനും അണക്കെട്ടുകള്‍ക്ക് കഴിയും. റിസര്‍വ്വോയറുകളിലൂടെ ജലതഗതാഗതം നടത്താനും കഴിയും. ചില രാജ്യങ്ങളില്‍ ഇവിടെ വാട്ടര്‍സ്പോര്‍ട്സും നടത്താറുണ്ട്.
ഭൂചലനവും അണക്കെട്ടുകളും
1930-കളില്‍ കാലിഫോര്‍ണിയയിലെ ലേക്ക്മെഡ് ഡാമിനടുത്തുണ്ടായ ഭൂചലനമാണ് ‘അണക്കെട്ടുകളെ ഭൂകമ്പം ബാധിക്കുമോ’ എന്ന വിഷയത്തെപ്പറ്റി ഗവേഷകരെ ചിന്തിപ്പിച്ചത്. ഭൂകമ്പങ്ങള്‍ അണക്കെട്ടുകളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നുതന്നെയായിരുന്നു ഗവേഷകരുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭൂചലനം പല ഡാമുകള്‍ക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൈനയിലെ സിന്‍ഫെന്‍കിയാംഗ്, റൊഡേഷ്യയിലെ കരീബാ, ഗ്രീസിലെ ക്രെമാസ്ത, ഇന്ത്യയിലെ കോയ്ന എന്നീ അണക്കെട്ടുകള്‍ക്ക് ഭൂകമ്പത്തെത്തുടര്‍ന്ന് അപകടകരമായ അവസ്ഥകളുണ്ടായി.
1969-ല്‍ ചിലിയില്‍ നടന്ന ഭൂകമ്പത്തെക്കുറിച്ചുള്ള വേള്‍ഡ് കോണ്‍ഗ്രസില്‍ ‘അണക്കെട്ടുകളും ഭൂകമ്പവും’ എന്ന വിഷയത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ 1970-ലും 1971-ലും ഇതെപ്പറ്റി സമ്മേളനങ്ങള്‍ നടന്നു. അപകടകരമായ ഭൂചലനങ്ങള്‍ അണക്കെട്ടുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായം തന്നെയായിരുന്നു ഇവിടെയും ഉയര്‍ന്നുവന്നത്. ഏത് പ്രദേശത്തെ എത്രത്തോളം ഭീകരമായി ഭൂചലനം ബാധിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
ഭൂചലനആഘാതത്തെ താങ്ങാന്‍ അണക്കെട്ടുകള്‍ക്ക് എത്രത്തോളം കഴിയും, ഭൂകമ്പത്തെ അതിജീവിക്കാന്‍ ഏത് രീതിയിലാണ് അണക്കെട്ടുകളെയും റിസര്‍വ്വോയറുകളെയും ബലപ്പെടുത്തേണ്ടത്, ഒരിക്കലും ഭൂചലനമുണ്ടാകാത്ത പ്രദേശങ്ങളില്‍ പിന്നീട് അതിന് സാധ്യതയുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ഗവേഷണങ്ങള്‍ ഇനിയും നടത്തേണ്ടിവരുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 1973-ലും 74-ലും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ നടന്നുവെങ്കിലും പിന്നീട് യുനെസ്കോ ആ ശ്രമം ഉപേക്ഷിച്ചു.
വെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥയില്‍ മാത്രമാണോ അണക്കെട്ടിന് ഭൂകമ്പത്തിന്‍റെ ആഘാതത്തെ താങ്ങാന്‍ കഴിയാത്തത്. മറിച്ച് വെള്ളം കുറവുള്ള അവസ്ഥയിലും ആഘാതത്തിന്‍റെ തീവ്രത അതേ രീതിയിലുണ്ടാകുമോ എന്നീ കാര്യങ്ങളും ഗവേഷകര്‍ക്കു മുന്നിലുണ്ട്. 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള അണക്കെട്ടുകള്‍ക്ക് മാത്രമേ ഭൂചലനത്തില്‍ അപകടസാധ്യതയുള്ളു എന്നും ഇവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. (തുടരും)

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...