ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും കഥ തികച്ചും രസാവഹമായി പറയുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു ‘
ഈ ചിത്രം ഒക്ടോബർ നാലിന് ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തി
ക്കുന്നു ‘
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.
രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമ്മിക്കുന്നു.
: സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.
സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്.
സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – രാഹുൽ രാജ്.
ഛായാഗ്രഹണം -രവിചന്ദ്രൻ
എഡിറ്റിംഗ് – അഭിലാഷ് മോഹൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
വാഴൂർ ജോസ്.