പ്രതിപക്ഷ നേതാവിൻ്റെ മലയോര സമരയാത്രയിൽ പങ്കെടുത്ത് പിവി അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ്. മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കും.പനമരത്തെ വിജയം തറവാട്ടിലേക്ക് കൊണ്ടുവന്ന എന്റെ സമ്മാനമാണെന്നും പിവി അൻവർ പറഞ്ഞു.പുതിയ സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അൻവർ പറഞ്ഞു.മൂന്നര കൊല്ലമായി ആർ എസ്‌ എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.ജനങ്ങൾക്ക് വേണ്ടി സംസാരിച്ച് 8 വർഷം ഈ വേദിയിൽ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാൻ.നിലമ്പൂരിൽ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് ഞാൻ എം എൽ എ സ്ഥാനം രാജി വെച്ചത്.മലയോര സമര യാത്രയിൽ പങ്കെടുക്കാനുള്ള അവസരം താൻ ചോദിച്ച് വാങ്ങിയതാണെന്നും അൻവർ പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...