സിപിഐ എം ആരോപണവിധേയരായ ചിലരെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പി വി അൻവർ.രാഹുൽ ചില സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങൾ പുറത്തുവന്നതാണ് ഇപ്പോൾ സമൂഹത്തിന് മുന്നിലുള്ളതെന്നും അത് കെട്ടിച്ചമച്ചതാണെങ്കിൽ ഇതിനോടകം രാഹുൽ അത് തള്ളിപ്പറഞ്ഞ് രംഗത്തെത്തുമായിരുന്നുവെന്നും പി വി അൻവർ പറഞ്ഞു. അതിനാൽ രാഹുലിനെതിരായ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് പൊതുസമൂഹം ഉറപ്പിക്കുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

