5 വർഷമായി അടഞ്ഞുകിടന്ന കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു. 24ന് 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.നഗരത്തിലുള്ളവർക്കും പുറത്തുനിന്നു വരുന്നവർക്കും ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിന് തണൽമരങ്ങളുണ്ട്. വാഹന പാർക്കിങ് ഒരുക്കിയിട്ടുണ്ട്.പിഡബ്യുഡി ബിൽഡിങ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ശബരിമല തീർഥാടന കാലത്ത് കന്റീൻ തുറക്കുന്നത്.