ട്രോളി ബാഗ്; അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ല; ഡോക്ടർ പി സരിൻ

ട്രോളി ബാഗ് : അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് വ്യക്തമാക്കി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.

ട്രോളി ബാഗ് സമരവുമായി ബന്ധപ്പെട്ട് കോട്ടമൈതാനത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും സരിൻ പറഞ്ഞു.

‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാറ്റുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച്‌ തരും.

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കുറ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏതറ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല.

അങ്ങനെ ചെയ്യുമ്ബോള്‍ രക്ഷപ്പെടുന്നത് മറ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്ബയിനിന്റെ മുഖം ഒറ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയും’-സരിൻ വ്യക്തമാക്കി.


Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...