ഈ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല – മലങ്കര ഓർത്തഡോക്സ് സഭ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് ലാഭങ്ങൾ കൊയ്യുന്ന വിധം ഒരു നിലപാടും സ്വീകരിക്കില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.
സഭ നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും വിവേകപൂർവ്വം വിലയിരുത്തി വോട്ട് ചെയ്യാനുള്ള പ്രാപ്തി സഭാ മക്കൾക്കുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.
മലങ്കര ഓർത്തഡോക്സ് സഭയിൽ എല്ലാ രാഷ്ട്രീയ പാർട്ടി വിഭാഗക്കാരും ഉണ്ട്. അതുകൊണ്ടു തന്നെ ഒരു സമ്മർദ്ദ ശക്തിയാക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ല.
ജനാധിപത്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിൻ്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷി ക്കുന്നവർ ജയിച്ചു വരണ മെന്നാണ് സഭ ആഗ്രഹി ക്കുന്നതെന്ന് ഓർത്തോഡക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.