എച്ച്.ഐ.വി ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിലെ സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ ഓഗസ്റ്റ് ഒൻപത് ഉച്ചയ്ക്ക് 1.30നാണ് മത്സരം നടക്കുന്നത്. 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കുന്നവർ സ്‌കൂളിലെ ഐഡന്റിറ്റി കാർഡോ പ്രഥമാധ്യാപകൻ നൽകുന്ന സാക്ഷ്യപത്രമോ ഹാജരാക്കണം. ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ സമ്മാനമായി ലഭിക്കും. ജില്ലാ തലത്തിൽ വിജയിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447857424, 9567795075, 9847123248