പേവിഷ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും മുഖ്യ പങ്കുണ്ടെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള ജില്ലയിലെ പേവിഷ ബോധവല്‍ക്കരണ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എസ്.എന്‍ വിമന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ സംസ്ഥാനത്തെ പേവിഷബാധ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2022 ല്‍ സംസ്ഥാനത്ത് ആരംഭിച്ച മാസ് ഡോഗ് വാക്സിനേഷന്‍ പദ്ധിയിലെ പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മിഷന്‍ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് ധാരണാപത്രം ഒപ്പു വച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നും, പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനൊപ്പം നായകളിലെ എ.ബി.സി പദ്ധതി വഴിയും സമഗ്രവും ചിട്ടയായതുമായ ബോധവല്‍ക്കരണ പദ്ധതികളിലൂടെയും മാത്രമേ റാബീസിന് തടയിടാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
മൂന്നാം ഘട്ട മാസ് ഡോഗ് വാക്സിനേഷന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് മിഷന്‍ റാബീസ്, സി.എ.ഡബ്ല്യൂ.എ സംഘടനകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച പേവിഷ ബോധവല്‍ക്കരണ പ്രചാരണ വാഹനം കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത്. പേവിഷബാധ തടയുന്നതിനെക്കുറിച്ചു പൊതുജന അവബോധം വര്‍ധിപ്പിക്കുക, നായയുടെ കടി മൂലം ഉണ്ടാകുന്ന മുറിവിന്റെ ഫലപ്രദമായ പരിചരണം, പേവിഷബാധ തടയുന്നതില്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യം, പേവിഷബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ സാമൂഹിക പങ്കാളിത്തം വളര്‍ത്തുക എന്നീ വിഷയങ്ങള്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിച്ച് പൊതുജനങ്ങളില്‍ ഈ രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് വാഹന പ്രചാരണ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.
വരുന്ന ദിവസങ്ങളില്‍ ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വാഹനം മുഖേന പേവിഷ ബാധ സംബന്ധിച്ച വീഡിയോ ചിത്രങ്ങളും, പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ പൊതുജനങ്ങള്‍ക്കുള്ള സംശയദുരീകരണത്തിനായി ആശയവിനിമയ സെഷനുകളും പ്രചാരണ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എ.എല്‍ അജിത്, പ്രിന്‍സിപ്പല്‍ പ്രൊ.എസ്. ജിഷ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷീബ പി ബേബി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡോ.കെ.ജി.പ്രദീപ്, സി.എ.ഡബ്ല്യൂ.എ മാനേജര്‍ പ്രിന്‍സ്, സോന ജി കൃഷ്ണന്‍, ഡോ.എസ് ദിവ്യ, പാര്‍വ്വതി, കാവ്യ എന്നിവര്‍ പങ്കെടുത്തു.
