പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി രൂപീകരിക്കുന്ന ഉന്നതി ക്ലബ്ബിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമം പാർലമെൻററി കാര്യം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ ചേലക്കര ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിർവഹിച്ചു.
പ്രവേശനോത്സവം ,എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ,പഠനോപകരണ വിതരണം എന്നിവയുടെ ഉദ്ഘാടനം കൂടി ബഹു. വകുപ്പ് മന്ത്രി നിർവഹിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ എ അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പത്മജ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ തൃശ്ശൂർ ജില്ല പട്ടികജാതി വികസന ഓഫീസർ ഉഷ കെ നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാദേവി എൻ,തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം സ്മിത സുകുമാരൻ , പിടി എ പ്രസിഡൻറ് പി വിജയൻ ,ഹെഡ്മിസ്ട്രസ് വി ഷൈമ ,സീനിയർ സൂപ്രണ്ട് സജിൽ കുമാർ പി ആർ , സ്റ്റാഫ് സെക്രട്ടറി കെ കുമാരൻ, സ്കൂൾ ലീഡർ സി കെ നിഷാൽ കൃഷ്ണ എന്നിവർ സംബന്ധിച്ചു.