പരാതിക്കാരിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വർ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വർ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും.സെഷൻസ് കോടതിയില്‍ മുമ്ബ് സമർപ്പിച്ച ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെ, ഈ കേസില്‍ കീഴ്കോടതിയിലും അദ്ദേഹം മറ്റൊരു ഹർജി സമർപ്പിച്ചിരുന്നു. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കുശേഷം തിരികെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ ഈശ്വർ അഞ്ചാമത്തെ പ്രതിയാണ്. നാലാം പ്രതിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ്, ജഡ്ജി അവധിയായതിനാല്‍ അത് ചുമതലയുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റിയത്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയാകുന്ന കുറ്റം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു. പരാതിക്കാരിയുടെ പേര് അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ പ്രവേശിച്ചതുമുതല്‍ നിരാഹാരമാണ് അദ്ദേഹം. പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വെള്ളം മാത്രം മതിയെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട രേഖയും ജയില്‍ സൂപ്രണ്ടിന് അദ്ദേഹം നല്‍കിയിരുന്നു. ആരോഗ്യനില ക്ഷയിച്ചതിനെ തുടർന്ന് ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ച്‌ ഡ്രിപ്പ് നല്‍കിയിരുന്നു.പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ ഇരുപത് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...