ഉടനെ വിവാഹം കഴിക്കേണ്ടി വരും : പ്രവർത്തകരോട് രാഹുൽ

റായ്ബറേലി: തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് തനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രാഹുലിനൊപ്പം സഹോദരിയും സഹപ്രവര്‍ത്തകയുമായ പ്രിയങ്കയും വേദിയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ തവണ അപ്രതീക്ഷിത തോല്‍വി ഉണ്ടായതിന് പിന്നാലെയാണ് അമേഠിയിൽ നിന്ന് മാറി ഇത്തവണ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ജനവിധി തേടുന്നത്.

ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടകളിലൊന്നായ അമേഠി 2019ല്‍ രാഹുലില്‍ നിന്ന് സ്മൃതി ഇറാനിയാണ് പിടിച്ചെടുത്തത്.

2004 മുതല്‍ 2019വരെ അമേഠിയില്‍ നിന്ന് രാഹുലാണ് ലോക്‌സഭയില്‍ എത്തിയത്.

1981 മുതല്‍ 1991-ല്‍ മരിക്കുന്നതുവരെ രാജീവ് ഗാന്ധിയാണ് അമേഠിയില്‍ നിന്ന് ജയിച്ചത്.

രാജീവ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ സതീഷ് ശര്‍മയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

1998ല്‍ മണ്ഡലം ബിജെപി പിടിച്ചെങ്കിലും 1999 സോണിയ ഗാന്ധിയിലിലുടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.

ഗാന്ധി കുടംബത്തിന്റെ മറ്റൊരു ഉറച്ച കോട്ടയാണ് റായ് ബറേലി.

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയിയായത്.

ഇന്ദിരാഗാന്ധിയെയും ഭര്‍ത്താവ് ഫിറോസ് ഗാന്ധിയെയും ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് റായ്ബറേലി.

ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,67,178 വോട്ടുകള്‍ക്കാണ് സോണിയ ഗാന്ധിയുടെ വിജയം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം റായ്ബറേലിയില്‍ രാഹുലിന്റെ ആദ്യ പ്രധാന പ്രചാരണ പരിപാടിയായിരുന്നു ഇന്നത്തെ റാലി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...