അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്ക്

അദാനി വിഷയം ഉയര്‍ത്തി മോദിക്കെതിരെ രൂക്ഷ വിമർശനം തൊടുത്ത് വീണ്ടും രാഹുല്‍ഗാന്ധി.

രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറാൻ എത്ര ടെംപോ വേണ്ടിവന്നുവെന്ന് രാഹുല്‍ ചോദിച്ചു.

ലഖ്‌നൗ വിമാനത്താവളത്തില്‍ ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്‍റെ വിമർശനം.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്.

ടെംപോയിലൂടെ പണം കടത്തുന്നുവെന്ന പരാമർശം മോദിക്കെതിരെ തന്നെ തിരിച്ച് രാഹുല്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നതിന് എത്ര ടെംപോയിലൂടെ പണം കിട്ടിയെന്ന് മോദിയോട് ചോദിക്കുന്നു.

രാഹുലിപ്പോള്‍ അദാനിയേയും അംബാനിയേയും കുറിച്ച് പറയാത്തത് ടെംപോയില്‍ പണം കിട്ടിയത് കൊണ്ടെന്ന പരാമർശമാണ് മോദിക്കെതിരെ രാഹുലിന്‍റെ വിമ‌ർശനത്തിന് പിന്നില്‍.

ചരണ്‍ സിങിന്‍റെ പേരിലുള്ള യുപിയിലെ ലഖ്‌നൗ വിമാനത്താവളത്തിലൂടെ നടന്ന് കൊണ്ടായിരുന്നു ഉദാഹരണങ്ങള്‍ നിരത്തിയുള്ള ഈ വിമർശന വീഡിയോ ചിത്രീകരിച്ചത്.

ഇതോടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.

മോദിയുടെ അതിസമ്പന്നരായ സുഹൃത്തുക്കളാണ് അദാനിയും അംബാനിയുമെന്ന വിമർശനം വോട്ടർമാർക്കിടയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെ , മോദി തന്നെ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചത് ഞെട്ടിച്ചിരുന്നു.

അദാനിയും അംബാനിയും തങ്ങള്‍ക്ക് പണം നല്‍കിയെങ്കില്‍ അടിയന്തരമായി അന്വേഷണ ഏജൻസികളെ വിട്ട് അവർക്കെതിരെ അന്വേഷണം നടത്തൂവെന്ന വെല്ലുവിളിയും വീണ്ടും രാഹുല്‍ ഗാന്ധി നടത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...