കോട്ടയത്ത് രാഹുൽ ഗാന്ധി വോട്ടു ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി; അത് ചാഴികാടൻ – ജോസ് കെ മാണി എംപി

സജി മഞ്ഞക്കടമ്പിലിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിന് മറുപടി പറയേണ്ടത് പി ജെ ജോസഫ് ; ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപി

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിത്തായി കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം ). മുന്നണി രൂപീകരണം മുതൽ താനും തോമസ് ചാഴികാടൻ എംപിയും പാർലമെന്റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവർത്തനത്തിന് പിന്തുണ നൽകി.

ലോക്സഭയിൽ ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധങ്ങളിൽ തോമസ് ചാഴികാടൻ മുൻപന്തിയിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ രാഹുൽ ഗാന്ധിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയുടെ പേരിലല്ല, പ്രവർത്തിയിലും വിശ്വാസ്യതയിലും ആണ് കാര്യമെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാലുമാറ്റ ചരിത്രം രാഹുൽ ഗാന്ധിക്ക് അറിയാം. ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടനാണെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞകടമ്പിൽ ബിജെപി പാളയത്തിൽ എത്തിയതിൽ പി ജെ ജോസഫ് മറുപടി പറയണം. യുഡിഎഫിന്റെ ജില്ലയിലെ ഒന്നാമത്തെ നേതാവ് ആണ് ബിജെപിയിൽ എത്തിയത്. ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബി ജെ പിയിലേക്ക് പോകുന്നത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുക്കും. അദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അറിയാവുന്ന എല്ലാവർക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...