കോൺഗ്രസ് പ്രകടനപത്രികയിൽ പൊതുജനാഭിപ്രായം തേടി രാഹുൽ ഗാന്ധി.
കോൺഗ്രസിൻ്റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പത്രികയിൽ ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നാണ് പ്രധാനമന്ത്രിയും കൂട്ടരും അവകാശപ്പെടുന്നത്.
എന്നാൽ ന്യൂനപക്ഷ ക്ഷേമത്തിനായി കോൺഗ്രസ് മുൻപോട്ട് വയ്ക്കുന്ന പദ്ധതികളെ വിമർശി ക്കുന്നത് വഴി ബിജെപിയുടെ തനിനിറം പുറത്തായെന്നാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതികരിച്ചത്.