പ്രവർത്തകരുടെ ആവേശം അതിരുവിട്ടപ്പോൾ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടു

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ വമ്ബൻ റാലിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോണ്‍ഗ്രസിന്‍റെയും എസ് പിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ ആദ്യം ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ വേദിക്കരികിലേക്കെത്തിയതോടെയാണ് രാഹുലും അഖിലേഷും പ്രസംഗം ഒഴിവാക്കി വേദിവിട്ടത്.

അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കമുള്ള മണ്ഡലങ്ങള്‍ നാളെ ജനവിധി കുറിക്കുകയാണ്. 49 മണ്ഡലങ്ങളിലേക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുക.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...