ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം രാഹുലിനെ സ്വീകരിച്ചു. പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ ഇന്നലെയാണ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ എന്നിവരുൾപ്പെടെ 17പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടന്നത് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന് മുമ്പിലെത്തി.

