ഭരണഘടനയെ അട്ടിമറിക്കാൻ മോദിയും, അമിത് ഷായും ചേർന്ന് നടത്തിയ നീക്കത്തിനാണ് ജനങ്ങൾ തിരിച്ചടി നൽകിയിരിക്കുന്നത് എന്ന് രാഹുൽഗാന്ധി പറഞ്ഞു.
ഇതിനായി ഒപ്പം നിന്ന സഖ്യകക്ഷികളെ ബഹുമാനിക്കുന്നതായി രാഹുൽഗാന്ധി പറഞ്ഞു.
റായിബറേലിയോ, വയനാടോ ഇതിൽ ഏത് വേണമെന്ന് തീരുമാനിച്ചിട്ടില്ല.
ഇന്ത്യാ സഖ്യ യോഗം നാളെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയുടെ ഭാവി തീരുമാനങ്ങൾ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, ജയറാം രമേശ് എന്നിവർക്കൊപ്പമിയിരുന്നു രാഹുൽഗാന്ധി മാധ്യമങ്ങളെ കണ്ടത്.