കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ സന്ദർശനം നടത്തില്ല.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് നാളെത്തെ കേരള സന്ദർശനം റദ്ദാക്കിയത്. ആലപ്പുഴ ബിച്ചിലെ പൊതു സമ്മേളനവും വേണ്ടെന്നുവച്ചു.
ശാരീരിക അസ്വസ്ഥത മൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചിരുന്നു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരള സന്ദർശനവും റദ്ദാക്കിയത്.