പാലക്കാട് ഓപ്പറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കൗണ്‍സിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല.നയംമാറ്റം വന്നാല്‍ എല്ലാവരെയും സ്വീകരിക്കും.പാലക്കാട്ടെ ആളുകളുടെ മനസില്‍ പ്രത്യയശാസ്ത്രം മാറി.അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും ഡിസിസി പ്രസിഡന്‍റും ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരുമെന്ന് ബിജെപി നേതാവ് എന്‍ നടരാജന്‍ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...