രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ

യുഡിഎഫിൻ്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു.

രാവിലെ 9 മണിയോടെയാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്.എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, മുൻ എംഎൽഎ കെ സി ജോസഫ്, അഡ്വ. ടോമി കല്ലാനി , ജോഷി ഫിലിപ്പ്, ഫിൽസൺ മാതൃൂസ്, ജെജി പാലയ്ക്കലോടി അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന വാർത്തയ്ക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

ദൗർഭാഗ്യകരമായ വാർത്തയാണ് ഇത്. ഒരു വാർത്ത നൽകുമോമ്പോൾ വാർത്തയിൽ പരാമർശിക്കപ്പെടുന്നവരോട് സംസാരിക്കാൻ മര്യാദ കാണിക്കണം.

വൈകാരിക വിഷയം വാർത്തയാക്കുമ്പോൾ ജാഗ്രത കാണിക്കണം.തന്നെയും ചാണ്ടി ഉമ്മനെയും ഈ വാർത്ത ഏറെ വേദിപ്പിച്ചു എന്നും രാഹുൽ പറഞ്ഞു.

സരിൻ പാലക്കാട് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.അദ്ദേഹം ഒടുവിൽ സംസാരിച്ചതും കോൺഗ്രസുകാരനാണ്.ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ മൂലധനം വിശ്വാസ്യതയാണ്. സരിനുമായി നേരത്തെ ഫോണിൽ വിളിച്ചിരുന്നു. പിന്തുണ അറിയിച്ചിരുന്നു.

അദ്ദേഹത്തിന് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് പാർട്ടിയാണ് എന്നും രാഹുൽ പറഞ്ഞു.

പുതുപ്പള്ളിയിൽ നിന്നും രാഹുൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. വൈകിട്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...