കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കെ സുധാകരൻ ഡൽഹിയിൽ പോകാത്തത് AICCയുടെ ഭാഗമായതിനാൽ. ഡൽഹി സന്ദർശനം PCC യുടെ പുതിയ ടീമിൻ്റെത്. ചെന്നിത്തലയും ഹസനും പോയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അത് അവരുടെ പേഴ്സണൽ ചോയിസ് എന്ന് മറുപടി.കെപിസിസി ചുമതലയേക്കൽ വിവാദമാക്കിയത് മാധ്യമങ്ങൾ. എം പിമാർ വിട്ടുനിന്നത് നേതൃത്വത്തിൻ്റെ അനുമതിയോടെ. ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം ഞാനും അദ്ദേഹവും പത്തനംതിട്ടയിലെ എം ജി കണ്ണൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.