ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും അദ്ദേഹത്തിന്റെ പിഞ്ചുമക്കളായ ഫിലിപ്പിനെയും തിമോത്തിയെയെയും ചുട്ടുകൊന്നവർ, അവരാണ് മണിപ്പൂരില്‍ നൂറു കണക്കിന് പള്ളികള്‍ തകർത്തു വിശ്വാസികളെ ചുട്ട് കൊന്നവർ, അവരാണ് മദർ തെരേസയെ ആക്ഷേപിച്ചുകൊണ്ട് ഭാരതരത്നം തിരിച്ചെടുക്കണമെന്ന് പറഞ്ഞവരെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.പാർലമെന്റില്‍ ബി.ജെ.പി അംഗങ്ങളുടെ ക്രൈസ്തവ ‘സ്നേഹം’ വലിയ ചർച്ചയായ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.