പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം ഇന്ന് രാവിലെ ഒമ്പതിന് പുതുപ്പള്ളി സന്ദർശിക്കും.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥന നടത്തുവാനാണ് രാഹുൽ എത്തുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പുതുപ്പള്ളി സന്ദർശനവു മായി ബന്ധപ്പെട്ടുയർന്ന വിവാദം ദൗർഭാഗ്യകരമാണെന്നു ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
19നു പുതുപ്പള്ളി പള്ളിയിൽ ഒന്നിച്ചു കാണാമെന്നു ഞങ്ങൾ പറഞ്ഞിരുന്നതാണ്. എന്നാൽ, പാർട്ടി പെട്ടെന്നു പുതിയ തീയതി നിശ്ചയിക്കുകയായിരുന്നു.
മണ്ഡലത്തിലെ വികസനവുമാ യി ബന്ധപ്പെട്ടു ഡൽഹിയിൽ 17,18 തീയതികളിൽ മുൻകൂട്ടി നി ശ്ചയിച്ച യോഗത്തിൽ പങ്കെടു ക്കാൻ എനിക്കു പോകേണ്ടതു കൊണ്ടാണു രാഹുലിനോടു പരി പാടിയുമായി മുന്നോട്ടു പോകാൻ പറഞ്ഞത്.
ശിവഗിരിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാലാണ് ഇന്നലെ രാഹുൽ വീട്ടിലെത്തിയപ്പോൾ താൻ ഇല്ലാതിരുന്നത്’ ചാണ്ടി ഉമ്മൻ പറഞ്ഞു.