മഴ കനക്കുന്നു, നേരിടാൻ കേരളം

തിരുവനന്തപുരം: വീണ്ടുമൊരു കാലവർഷം എത്തിയിരിക്കുകയാണ്.

മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാലവർഷത്തെ ജാഗ്രതയോടെ നേരിടാൻ തയാറെടുക്കുകയാണ് കേരളം.


വൊളന്റിയർമാർ മുതൽ ഹെലികോപ്റ്ററുകൾ വരെ ഒരുങ്ങിക്കഴിഞ്ഞു.

അസാധാരണ മഴ’യെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് സാധാരണയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കാം.

ദുരന്തമുണ്ടായാൽ നേരിടാൻ 15,000 ത്തിൽ അധികം പരിശീലനം ലഭിച്ച വൊളന്റിയർമാരുടെ സേനയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു.

ഹെലിപാഡുകളുടെയും, ഹെലികോപ്റ്റർ ഇറങ്ങുന്ന സ്ഥലങ്ങളുടെയും പട്ടികയും തയാറാക്കിക്കഴിഞ്ഞു.

മുൻകാലത്ത് ദുരന്ത രക്ഷാ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയവരുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്.


താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ റൂമുകൾ രൂപീകരിച്ചുകഴിഞ്ഞു.

ദുരന്ത നിവാരണത്തിന് പണം വിനിയോഗിക്കാനുള്ള ഫണ്ട് സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.

വിശദമായ നിർദേശങ്ങൾ നൽകി പരിശീലനം നൽകിയിട്ടുമുണ്ട്.

ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കയാണ്.

ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ ദുരന്തനിവാരണത്തിന്റെ ചുമതല.

Leave a Reply

spot_img

Related articles

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ.ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്.ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.ജി...