ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷ നൽകി അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്.
ഇന്ന് അർധരാത്രി മുതൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത.
നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്‌ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.
മധ്യ-തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. അടുത്ത ആഴ്ച മറ്റു ജില്ലകളിലും മഴ ലഭിച്ചേക്കും.
ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജി ല്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലർട്ട് പ്രഖ്യാപി ച്ചു.
15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്‌ഥ വിദഗ്‌ധർ പറയുന്നു.
മൺസൂൺ ഇത്തവണ നല്ല രീതിയിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ