രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സൈനികൻ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി സൈനികൻ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു.

രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷ സേനയിലെ (എസ്.എസ്.എഫ്) സൈനികൻ ശത്രുഘ്നൻ വിശ്വകർമയാണ് (25) മരിച്ചത്. അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നന്‍റെ നെറ്റിയിലാണ് വെടിയേറ്റത്.

സർവിസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് പുലർച്ചെ 5.30നാണ് സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...