മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പടൻ’ പരാമർശം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പടൻ’ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സ്ത്രീ പീഡകരെ പാർട്ടി കോടതിയിൽ വിചാരണ ചെയ്‌ത്, അവർക്ക് പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യമന്ത്രിയാണ് വലിയ വർത്തമാനം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പരാതിയിൽ മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, ഒരു നടി പരാതി കൊടുത്തിട്ട് രണ്ടാഴ്ച്‌ചക്കാലം കൈയിൽ വെച്ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്തുകൊണ്ടാണ് അത് പോലീസിന് കൈമാറാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു. പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുണ്ട്, ആ ഇരട്ടത്താപ്പ് ശരിയല്ല, നിയമം എല്ലാവർക്കും ഒരുപോലെ ആകണമെന്നും ‘എൻപിള്ള’ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...