റാഞ്ചി ടെസ്റ്റും പരമ്പരയും റാഞ്ചി ഇന്ത്യ; ഇംഗ്ളണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ 3 – 1 ന് മുന്നിൽ.
റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്ത്യയുടെ വിജയം. ഒരു ദിവസവും, ഒരു സെഷനും ബാക്കി നില്ക്കേ നേടിയ വിജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 3 – 1 ന് മുന്നിലെത്തി. അവശേഷിക്കുന്ന ഒരു മത്സരം കൂടി വിജയിച്ച് പോയിൻ്റ് ടേബിളിൽ മുന്നിൽ തുടരാകാനാകും ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുക.
ഇംഗ്ലണ്ട് ഉയർത്തിയ വിജയ ലക്ഷ്യമായ 192 പിൻതുടർന്ന ഇന്ത്യ ഒരവസരത്തിൽ 120 ന് 5 എന്ന നിലയിലെത്തി.
എന്നാൽ ആദ്യ ഇന്നിംഗ്സിലെ ഹീറോ ധ്രുവ് ജുറൈൽ, ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യയെ വിജയ തീരത്തിലെത്തിച്ചു.
ഗിൽ 52 റൺസും, ജുറൈൽ 39 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മയും അർധ സെഞ്ച്വറി (55) നേടി.
രജത് പടിദാർ (0), സർഫ്രാസ് ഖാൻ (0) എന്നിവർ നിരാശപ്പെടുത്തി.
ഇംഗ്ളണ്ടിനായി ഷോയ്ബ് ബഷീർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അവസാന ടെസ്റ്റ് മത്സരം മാർച്ച് 7 ന് ധർമ്മശാലയിൽ ആരംഭിക്കും.