രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം ഫൈനലിലേക്ക്. നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 ന് ഓൾ ഔട്ടായി. നിർണായകമായ രണ്ട് റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെ കളി സമനില ആയാലും കേരളം ഫൈനലിലെത്തും.ആദിത്യ സർവാതെയുടെ ബൗളിംഗ് മികവിലാണ് ഗുജറാത്തിനെ കേരളം 455 ഇൽ പിടിച്ചു നിർത്തിയത്. ആദിത്യ സർവാതെയും, ജലജ് സക്സേനയും നാല് വിക്കറ്റ് വീതം വീഴ്ത്തി. കളി സമനിലയിലായി കേരളം ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതു ചരിത്രമാകും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഇതുവരെ രണ്ടു തവണ മാത്രമാണ് കേരളത്തിന് സെമി ഫൈനലിൽ പ്രവേശിക്കാൻ ആയത്.