രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിന് ഉജ്ജ്വല തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം രണ്ടാമത്തെ ബോളിൽ തന്നെ വിദർഭയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി.എം ഡി നിധീഷിനാണ് വിക്കറ്റ്. ഓപ്പണർ പാർത്ഥ് രേഖഡേയെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് നിധീഷ് കേരളത്തിന് മോഹിപ്പിക്കുന്ന തുടക്കം നൽകിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ന് 2 എന്ന നിലയിലാണ് വിദർഭ. നിധീഷിനാണ് രണ്ടാം വിക്കറ്റും ലഭിച്ചത്.