പ്ലസ്‌വണ്‍ കാലത്തെ പീഡനം: ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ ഏഴു വര്‍ഷത്തിന് ശേഷം അറസ്റ്റ്

ഏഴു വര്‍ഷം മുന്‍പ്, പ്ലസ്‌വണിന് പഠിക്കുന്ന കാലത്ത് താന്‍ പീഡനത്തിന് ഇരയായി എന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ സഹപാഠിയെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു.നാരങ്ങാനം കടമ്മനിട്ട അന്ത്യാളന്‍കാവ് കാഞ്ഞിരത്തോലില്‍ വീട്ടില്‍ സുമേഷ് സുനില്‍ (24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൊഴിപ്രകാരം ബലാല്‍സംഗത്തിനും മാനഹാനപ്പെടുത്തിയതിനും പോക്‌സോ-ഐ ടി നിയമപ്രകാരവുമാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എട്ടാം ക്ലാസ്സ് മുതല്‍ ഇരുവരും ഒരുമിച്ച്‌ പഠിച്ചവരാണ് വാദിയും പ്രതിയും. നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതായും കൈവശപ്പെടുത്തിയ തന്റെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും യുവതി മൊഴിയില്‍ പറയുന്നു.പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് പറഞ്ഞു ഇയാള്‍ ഫോണ്‍ വിളിക്കാനും വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാനും തുടങ്ങിയത്. അമ്മയുടെ ഫോണാണ് പെണ്‍കുട്ടി അന്ന് ഉപയോഗിച്ചത്. 2018 ജനുവരിയിലെ ഒരു ശനിയാഴ്ചയാണ് പീഡനത്തിന് തുടക്കം. സ്‌കൂളില്‍ ക്ലാസില്ലാത്ത സമയം ട്യൂഷന്‍ കഴിഞ്ഞു ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു നിര്‍ബന്ധിപ്പിച്ച്‌ സ്‌കൂള്‍ കോമ്ബൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കല്യാണം കഴിക്കാമെന്ന് വാക്കു നല്‍കിയ ശേഷം, കമ്ബ്യൂട്ടര്‍ ലാബിലെ തിണ്ണയില്‍ വച്ച്‌ ബലം പ്രയോഗിച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.

കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങളുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി പിന്നീട് പലതവണ 2019 വരെയുള്ള കാലയളവില്‍ ഇതേസ്ഥലത്ത് വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ പക്കല്‍ നിന്നും ഫോണ്‍ വഴി നഗ്‌നഫോട്ടോകള്‍ അയച്ചു വാങ്ങുകയും ഇവ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് തുടരുകയും ചെയ്തുവെന്നാണ് മൊഴി. 2023 വരെ ഫോണിലൂടെ ബന്ധം തുടര്‍ന്നുവെന്നും പ്രതി മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി അറിഞ്ഞപ്പോള്‍ പിണങ്ങി പിന്മാറിയെന്നും യുവതി മൊഴിനല്‍കി. ഫോണില്‍ വിളിച്ച്‌ നഗ്‌നചിത്രങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.

ഒരു വര്‍ഷമായി മറ്റൊരു യുവാവുമായി താന്‍ അടുപ്പത്തിലായത് അറിഞ്ഞ പ്രതി, ചിത്രങ്ങളും ദൃശ്യങ്ങളും അയാള്‍ക്ക് അയച്ചു കൊടുത്തുവെന്നും മറ്റും പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ യുവതി മൊഴി നല്‍കി. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അവിടെയെത്തി അന്വേഷണം നടത്തി. ടെക്‌നോപാര്‍ക്കിലെ കൊമെര്‍ഷ്യല്‍ ബില്‍ഡിങ്ങിന് സമീപത്തുനിന്നും കണ്ടെത്തി.പിടികൂടി മെഡിക്കല്‍ പരിശോധന നടത്തി സ്‌റ്റേഷനില്‍ എത്തിച്ചു.മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതുപ്രകാരം വീട്ടിലെത്തി ഇത് പോലീസ് കണ്ടെടുത്തു. വൈദ്യപരിശോധനക്കും തുടര്‍ നടപടികള്‍ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതലായി ചോദ്യം ചെയ്യും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...