27 മുതൽ റേഷൻ കടകൾ അടച്ചിടും; അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് റേഷൻ വ്യാപാരികൾ

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയത്.റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. ജനുവരി 27 മുതൽ അനിശ്ചിതകാലത്തേക്കാണ് സമരം. പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ല. അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്.റേഷൻ വ്യാപാരികൾ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടർന്ന് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഒരു സമിതിയെയും നിയോഗിച്ചു. എന്നാൽ ഈ സമിതിയുടെ ശുപാർശകൾ നടപ്പാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. റേഷൻ വ്യാപാരി സംയുക്ത സമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. സമരം നീണ്ടുപോയാൽ റേഷൻ വിതരണത്തെയും ബാധിക്കും.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...