റീ എഡിറ്റ് ചെയ്ത പതിപ്പ് നാളെ മുതൽ തന്നെ തീയറ്ററുകളിൽ എത്തും.പ്രതിഷേധത്തിന് പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് അനുമതി നൽകി.തിങ്കളാഴ്ച മുതൽ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുക.ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമാണ് പ്രധാനമായും ഒഴിവാക്കിയത്.കൂടാതെ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്.ബജ്രംഗി എന്ന പേര് മാറ്റി ബൽരാജ് എന്നാക്കിയിട്ടുണ്ട്. ഇത് സന്ദർഭത്തിനിടെ വെട്ടി മാറ്റുക പ്രയാസമാകുന്നതിനാൽ ചിലയിടങ്ങളിൽ ശബ്ദമൊഴിവാക്കിയാകും പ്രദർശനത്തിനെത്തുക.ഞായറാഴ്ച യോഗം കൂടിയാണ് സെൻസർ ബോർഡ് അസാധാരണ നടപടി എടുത്തത്.വ്യാപകമായ പരാതിയും പ്രതിഷേധവും ശക്തമായതിന് പിന്നാലെ കേന്ദ്ര സെൻസർ ബോർഡ് ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ആസ്ഥാനതാണ് റീ എഡിറ്റിംങ് നടപടികൾ പൂർത്തിയാക്കിയത്.