സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന.5933 മെഗാ വാട്ടായിരുന്നു കഴി‍ഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത.കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ വാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്.112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയാണ് കേരളം ഇന്നലെ ഉപയോഗിച്ചത്.വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന.ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...