കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഒഡെപെക് അബുദാബിയിലെ പ്രസിദ്ധമായ ദാസ് ഐലാൻറിലേക്ക് അസിസ്സ്റ്റൻറ് CCTV ടെക്നീഷ്യൻമാരെ റിക്രൂട്ട്ചെയ്യുന്നു.
ഇലക്ട്രോണിക്സ്/ഇലക്ട്രികൽ/ഐ.ടി/ഇൻസ്ട്രുമെൻറേഷൻ എന്നിവയിലേതെങ്കിലും ഡിപ്ലോമയും കേബിളിംഗ്, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ടു വർഷം തൊഴിൽ പരിചയം ആണ് യോഗ്യത.
സ്ട്രക്ച്ചർഡ് കേബിളിംഗ്, ഫൈബർ ഒപ്റ്റിക്‌സ്, & നെറ്റ്‌വർക്ക് എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന. ശമ്പളം AED-2500 (ഇന്ത്യൻ രൂപ 56000/-). രണ്ടു വർഷം കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിസ, താമസസൌകര്യം എന്നിവ സൌജന്യമായിരിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ, ഡിപ്ലോമ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആറുമാസത്തിൽകൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുുകൾ സഹിതം 2024 ജുൺ മാസം 26 തീയതിക്കുമുൻപായി recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.
Note: ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.