കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25 മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. വനിതകളും ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ ലഭിക്കുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2562768